Image
Loading...
നാലും നാലിലധികം കുട്ടികളും ഉള്ള കുടുംബങ്ങൾക്കായി ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഓഫ് ഇന്ത്യ, Big Family Retreat ഒരുക്കുന്നു. 2024 സപ്തംബർ 20, 21 & 22 തിയതികളിൽ മുരിങ്ങൂർ-ഡിവൈൻ ധ്യാന കേന്ദ്രത്തിൽ വലിയ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ക്ലാസ്സുകളിലൂടെയും പാനൽ സെഷനുകളിലൂടെയും ജീവിതസാക്ഷ്യങ്ങളിലൂടെയും കൈകാര്യം ചെയ്യുന്നു. ഈ മേഖലയിലെ വിദഗ്ദരും വചന പ്രഘോഷകരും പ്രബോധകരും ഒത്തുച്ചേരുന്നു
hero-one-slider

Purity   Trust   Dignity

hero-one-slider

Purity   Trust   Dignity

hero-one-slider

Purity   Trust   Dignity

hero-one-slider

Purity   Trust   Dignity

യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന, ക്രൈസ്തവ സമൂഹത്തെ സ്നേഹിക്കുന്ന, എല്ലാ വിശ്വാസികൾക്കും,
ക്രിസ്ത്യൻ മൂവ്‌മെൻറ് ഓഫ് ഇന്ത്യയിലേക്ക് സ്വാഗതം.

Wedding

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ പരസ്പര സ്നേഹവും, സൗഹാർദ്ദവും, സഹകരണവും വളർത്തി ക്രൈസ്തവരെ ഐക്യത്തിൽ നിലനിർത്തുക.

Pray

ക്രൈസ്തവരുടെ പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍, ഈ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ.

Bird

കേന്ദ്ര, സംസ്ഥാന സർക്കാരുകളും അധികാരികളും ക്രൈസ്തവ സമൂഹത്തിനെതിരെ നടത്തുന്ന അലംഭാവത്തിനെതിരെ പ്രതികരിക്കുക.

Bird

ന്യുനപക്ഷമെന്ന നിലയിൽ ക്രൈസ്തവ സമൂഹത്തിനു ഭരണഘടന ലഭ്യമാക്കിയിട്ടുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്താതെയും, അത് ആരുടേയും ഔദാര്യമല്ലെന്നും നമ്മുടെ അവകാശമാണെന്നും അധികാരികളെയും സമൂഹത്തെത്തെയും ബോധ്യപ്പെടുത്തുക.

Wedding

ന്യുനപക്ഷ ക്ഷേമത്തിന് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ അർഹതപ്പെട്ടവരിലേക്കു എത്തിക്കുന്നതിന് അവരുടെ ശബ്ദമായി നിലകൊള്ളുക.

Pray

ക്രൈസ്തവ വിദ്യാർത്ഥികൾ, കുട്ടികൾ, സ്ത്രീകൾ, തൊഴിലാളികൾ, പ്രൊഫഷനലുകൾ നേരിടുന്ന സാമൂഹ്യവും വ്യക്തിപരവുമായ എല്ലാ പ്രശ്നങ്ങൾക്കും ക്രിയാത്മക പരിഹാരവുമായി ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ എന്നും നിങ്ങളോടൊപ്പം.

നിവേദനം

ക്രിസ്റ്റ്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങൾ അഭിമൂഖികരിക്കുന്ന വിവിധ പ്രതിസന്ധികളെയും പാർശ്വവൽക്കരണത്തെയും പ്രതിപാദിച്ചുക്കൊണ്ടുള്ള നിവേദനം, ക്രിസ്ത്യൻ സമുദായങ്ങളുടെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുള്ള കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ജെ. ബി. കോശിയ്ക്ക് കൈമാറുന്നു.

ക്രിസ്റ്റ്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര സമിതി ഭാരവാഹികളായ ആന്റണി പാലിമറ്റം (പ്രസിഡണ്ട്), പൗലോസ് കെ. മാത്യു (സീനിയർ വൈസ് പ്രസിഡണ്ട്), ജോസ് തട്ടിൽ (ജനറൽ സെക്രട്ടറി), ഷിജു ജോസഫ് (സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

ക്രിസ്റ്റ്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉൽഘാടനം ജസ്റ്റിസ് ജെ. ബി. കോശി നിർവ്വഹിച്ചു.

rose-red-wine

പ്രധാന ലക്ഷ്യങ്ങൾ

യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവസമൂഹങ്ങളെയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സുസ്ഥിര നിലനില്‍പ്പ് സാധ്യമാക്കാനും ഒരു കൊടിയുടെ പിന്നില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 2020 നവംബര്‍ 11ന് എറണാകുളത്ത് ആരംഭിച്ച രജിസ്റ്റേര്‍ഡ് ട്രസ്റ്റിന്റെ ഭാഗമാണ് ക്രിസ്ത്യന്‍ മൂവ്‌മെൻറ് ഓഫ് ഇന്ത്യ.


ക്രൈസ്തവ സഭകളെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ടുക്കൊണ്ട് എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വാർഡ് സെല്ലുകൾ മുതൽ സെൻട്രൽ സമിതിവരെ പ്രവർത്തന നിരതമാണ്. ഈ ഉദ്യമത്തിലേക്ക് യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ ക്രൈസ്തവ സഭാ അംഗങ്ങളേയും പ്രത്യേകം ക്ഷണിക്കുന്നു.

More About us
About Image

കര്‍ത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല്‍ കുടുക്കില്‍പ്പെടാതെഅവിടുന്ന് കാത്തുകൊള്ളും.

സുഭാഷിതങ്ങൾ 3:26

about image 1

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

റോമർ 6:23

about image 3

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

യോഹന്നാൻ 14:6

about image 4

അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.

തീത്തൊസ് 3:5